kvves

നെടുമ്പാശേരി: പുളിയനം മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ആരോഗ്യ സേവന പദ്ധതികൾ പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ആലുവ ടോണി ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സ ആനുകൂല്യങ്ങളും സംഘടന നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഇ.സി.ജി പരിശോധനകളും നടത്തും. യോഗത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ആലുക്ക അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം പി.ആർ. രാജേഷ്, മാർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, നിതിൻ ബാലകൃഷ്ണൻ, പി.വി. അയ്യപ്പൻ, പി.പി. ബാബുരാജ്, പോളി പെരേപ്പാടൻ, ഡോ. എ.എസ്.അഷിത, ജോബി മുണ്ടാടൻ എന്നിവർ സംസാരിച്ചു.