green-certificate

കൊച്ചി: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹരിത കേരളം മിഷന്റെ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽവന്നതോടെ പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോകോളിലും നിർമ്മിച്ച ഡിസ്‌പോസിബിൾ ഉത്പന്നങ്ങൾ ഒഴിവാക്കി. ജൈവമാലിന്യം പുനരുപയോഗപ്പെടുത്തിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും ജല-ഊർജ ഉപയോഗം നിയന്ത്രിച്ചുമാണ് സർട്ടിഫിക്കറ്റ് നേടിയത്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാന് ടി.ജെ. വിനോദ് സർട്ടിഫിക്കറ്റ് നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ
എം.ജെ.ജോമി, സീനിയർ മെഡി. ഓഫീസർ ഡോ. സതീഷ് വാര്യർ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിലെ കെ.വി. ആന്റണി, സിൽവി സുനിൽ, ആന്റണി അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.