
കാലടി: ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐ.സി.എസ്.എസ്. ആർ) -ന്റെ വിഷൻ വികസിത് ഭാരത് സ്‌കീമിന്റെ ഭാഗമായി 'ഗ്രാമീണ വിനോദസഞ്ചാരം കേരളത്തിലെ തദ്ദേശവാസികളുടെ ഉപജീവന വൈവിധ്യവത്കരണത്തിന് ' എന്ന വിഷയത്തിൽ ഗവേഷണ പദ്ധതിക്കായി ഐ.സി.എസ്.എസ്.ആർ ന്റെ 15 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചു. കാലടി ശ്രീശങ്കര കോളേജ് കോമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ. സുജിത്ത് എ. എസിന്റെ മേൽനോട്ടത്തിലാണ് പഠനം. കാലടി ശ്രീശങ്കര കോളജ് കോമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ. രാഹുൽ രമേഷ്, കുട്ടിക്കാനം മരിയൻ കോളജ് കോമേഴ്‌സ് വിഭാഗത്തിലെ ഡോ. ജോഷിൻ ജോസഫ്, പയ്യന്നൂർ കോളജ് മാനേജ്‌മെന്റ് വിഭാഗത്തിലെ ഡോ. വിജി വി. നായർ, തേവര എസ്. എച്ച്. കോളജ് മാനേജ്‌മെന്റ് വിഭഗത്തിലെ ഡോ. ജിസ്‌ന എൻ., എസ്.എൻ.എം കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ. എം.ജി. സനിൽ കുമാർ എന്നിവരാണ് ഗവേഷണ സംഘത്തിലെ അംഗങ്ങൾ.