പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് കോമേഴ്സ് ഡിപ്പാർട്ടുമെന്റ് പറവൂർ ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രവുമായി സഹകരിച്ച ഖാദിഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം മേധാവി ഡോ. ടി.എസ്. റീന അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഡോ. യു.ആർ. കൃഷ്ണകുമാർ, തീർത്ഥ ജോയ്, അർച്ചന, ഗാന്ധി സ്മാകര ഗ്രാമസേവാ കേന്ദ്രം കോ ഓഡിനേറ്റർ അഖിൽ സജീവ്, വി.ഡി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഖാദി ഉല്പനങ്ങളുടെ പ്രദർശനവും റിബേറ്റ് വില്പനയും ഉണ്ടാകും.