തൃപ്പൂണിത്തുറ: ഉൾനാടൻ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വരുമാന സ്രോതസാണ് വേമ്പനാട് കായലെന്നും അതിനെ മാലിന്യനിക്ഷേപ കേന്ദ്രമാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദയംപേരൂരിൽ മത്സ്യത്തൊഴിലാളി സഹകരണസംഘം ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി.
സെമിനാറിൽ മുൻ എം.പി ടി.ജെ. ആഞ്ചലോസ് മോഡറേറ്ററായി. ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വിഷയമവതരിപ്പിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ്, ബോണസ്, ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ, സംഘം പ്രസിഡന്റ് ടി. രഘുവരൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ജോസഫ് സേവ്യർ, പി.ആർ. തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ബ്ലോക്ക് മെമ്പർ സിജി അനോഷ്, അഡ്വ. പി.വി. പ്രകാശൻ, ടി.വി. ഗോപിദാസ്, സി.ജി. പ്രകാശൻ എന്നിവർ സംസാരിച്ചു.