
കൊച്ചി: സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള കൊങ്കണി സാഹിത്യ അക്കാഡമിയുടെ ഭാരവാഹികളായി ഗൗഢ സാരസ്വത ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരെ മാത്രം നിയമിച്ചതിൽ ജഗതിക്ക് കൊങ്കണി സംഘടൻ സംസ്ഥാന പ്രതിനിധി കെ. വിശ്വനാഥൻ പ്രതിഷേധിച്ചു.
കേരളത്തിൽ കൊങ്കണി ഭാഷ സംസാരിക്കുന്നവർ 10 ലക്ഷത്തിൽ 7 ലക്ഷവും കുഡുംബി സമുദായത്തിലെ അംഗങ്ങളാണ്. ഗൗഢ സാരസ്വത ബ്രാഹ്മണർ, വൈശ്യ വാണിയർ, സാരസ്വത് നോൺ ബ്രാഹ്മിൻൻസ്, കൊങ്കൺ സോനാർ തുടങ്ങിയവർ 3 ലക്ഷവും. കൊങ്കണി ഭാഷയെ വളർത്തുവാനും പ്രോത്സാഹിപ്പിക്കുവാനും രൂപീകരിച്ച അക്കാഡമിയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.