paravur-block

പറവൂർ: കർഷക തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കാൻ സ്ത്രീകളുടെ സേവനത്തോടെ യന്ത്രവത്കരണസേനയുടെ സേവനം ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കൃഷിശ്രീ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാസദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഓണം പ്രദർശന വിപണനമേള പൂവിളി 2024, കർഷകരുടെ ഉത്പന്നങ്ങളുടെ പ്രദർശനമേള, കാർഷിക സെമിനാർ, ഓർമ്മിക്കാൻ ഒരോണം ജനപ്രതിനിധി സംഗമം എന്നിവ സംഘടിപ്പിച്ചു. സീരിയൽ താരങ്ങളായ മേരി ജോസഫ്, ജിൻസൺ, ആത്മ പ്രെജക്ട് ഡയറക്ടർ ബി. ശ്രീലത, ജില്ലാകൃഷി ഓഫീസർ ഷേർളി സക്കറിയാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, എം.എസ്. രതീഷ്, രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, സെക്രട്ടറി പി.വി. പ്രതീക്ഷ, കൃഷി ഓഫീസർ ബി.എം. അതുൽ തുടങ്ങിയവർ സംസാരിച്ചു.