
പെരുമ്പാവൂർ: പൊതുപ്രവർത്തകനും പ്രമുഖ വ്യവസായിയും ആസാദ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനുമായ എം. എസ്. മനോജും കുടുംബവും സഹപ്രവർത്തകരും ബി.ജെ.പി.യിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ഭാര്യ മായ മനോജ്, മാതാവ് സാവിത്രി സുബ്രഹ്മണ്യൻ തുടങ്ങിയവരും അംഗത്വം സ്വീകരിച്ചു.
ചടങ്ങിൽ പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അജിൽ കുമാർ മനയത്ത്, അഡ്വ. എൻ. അനിൽകുമാർ, അമ്പാടി വാഴയിൽ, ഒ. പി. രാജു, നിഷ ഷിബു, എം. എസ്. ബിനീഷ് , എ. എൻ. അജിത് കുമാർ, രാജേഷ് വരയിൽ, വി. ബി. ഷണ്മുഖൻ , എം.ആർ. അശോകൻ എന്നിവർ സംസാരിച്ചു.