
കൊച്ചി: സിനിമയുടെ കഥാചർച്ചയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശ് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് നേരത്തെ വിശദീകരണം തേടിയിരുന്നു.
ആരോപണം നിഷേധിച്ച ഹർജിക്കാരൻ, പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഗൂഢാലോചനയാണ് ആരോപിക്കുന്നത്.രണ്ട് വർഷം മുമ്പ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.