
ആലുവ: ദർശന ഐ ബാങ്കിന്റെ നേതൃത്വത്തിൽ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, സെന്റ് സേവിയേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ഐ.എം.എ മദ്ധ്യകേരള എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണ സമാപന സമ്മേളനം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫ്രഡ്‌ഡി ടി. സൈമൺ, ഡോ. എൻ. രാധാകൃഷ്ണൻ, ഡോ. എൻ. വിജയകുമാർ, സിസ്റ്റർ ചാൾസ്, ഡോ. സി.എം. ഹൈദരലി, ഡോ. മരിയ പോൾ തുടങ്ങിയവർ സംസാരിച്ചു.