പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സിക്ക് സമീപം മഹാത്മാ നഗർ റെസിഡന്റ്സ് അസോസിയേഷന്റെ 16 -ാമത് ഓണാഘോഷ പരിപാടികൾ പ്രസിഡന്റ്‌ ബെൻ റോയ് കല്ലുങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റോയ് കല്ലുങ്കൽ, ഗോപാലകൃഷ്ണൻ, ഡേവിഡ് തോപ്പിലാൻ,രാഹുൽ എസ്. നായർ, കാർത്തിക നായർ, കൗൺസിലർ മിനി ജോഷി,വത്സൻ മാളിയേക്കൽ, സുധാകരൻ എസ്, ഡിബിൻ വത്സൻ, സുനിൽ എസ്.നായർ എന്നിവർ സംസാരിച്ചു. വിവിധ കലാ -കായിക മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടന്നു.