
കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10-ാം വാർഡ് ജെ .എൽ.ജി ഗ്രൂപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൻ ദീപ ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.ഡി.എസ്. അംഗങ്ങളായ റെജി ഷിജുകുമാർ, ഷീജ സുശീലൻ, കൃഷി അസിസ്റ്റന്റ് ഓഫീസർ സന്ധ്യ, എൻ.പി.രാധിക, രജനി ശിവൻ എന്നിവർ സംസാരിച്ചു.