പെരുമ്പാവൂർ: വെങ്ങോലക്കാർക്ക് ഇത്തവണ ജലവറുതിയുടെ ഓണക്കാലം. പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ വലിയ കുളം, ഈച്ചരൻ കവല,കദളിക്കുന്ന്, ഊട്ടിമറ്റം മേഖലയിൽ വാട്ടർ അതോറിട്ടിയുടെ ജലവിതരണം നിലച്ചിട്ട് ആറ് ദിവസത്തിലേറെയായി. അത്തം തുടങ്ങിയിട്ടും വെള്ളം കിട്ടാതെ ജനം ബുദ്ധിമുട്ടുകയാണ്. തിരുവോണത്തിന്‌ വെള്ളം ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനം.