പെരുമ്പാവൂർ: പൂപ്പാനി റോഡിൽ പാറ ജംഗ്ഷനിൽ അങ്കണവാടിക്ക് എതിർ വശമുള്ള പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ ദേവസ്ഥാനത്തു നിന്ന് ഇന്നലെ ഓട്ടുവിളക്കുകൾ മോഷണം പോയി . സമീപത്തുള്ള ആക്രിക്കടകളിലോ ഓട്ടുവിളക്കുകൾ വിൽക്കുന്ന ഇടങ്ങളിലൊ ഇത്തരം വിളക്കുകൾ വിൽക്കാൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് കൗൺസിലർ സി.കെ. രാമകൃഷ്ണൻ അറിയിച്ചു. ഫോൺ: 9061349312