പെരുമ്പാവൂർ: ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നൽകിവരുന്ന തച്ചയത്ത് നാരായണൻ വൈദ്യർ സ്മാരക പെൻഷൻ പദ്ധതിയുടെയും സബ്‌സിഡി നിരക്കിൽ നൽകിവരുന്ന അരി വിതരണത്തിന്റെയും ഉദ്ഘാടനം സാജു പോൾ എക്സ് എം. എൽ.എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ ടി. വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. 2015 മുതൽ തുടർച്ചയായി ബാങ്ക് ഈ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയിലൂടെ 800 ൽ അധികം ആളുകൾക്ക് പ്രതിവർഷം 3000 രൂപ പെൻഷനും 3500 കുടുംബങ്ങൾക്ക് 10 കിലോ അരിയും നൽകുന്നു.