sreejesh

കൊച്ചി: ഒളിമ്പിക് മെഡൽ ജേതാവ് പി. ആർ ശ്രീജേഷിനെ പിട്ടാപ്പിള്ളിൽ ഏജൻസീസ് അനുമോദിച്ചു. സീനിയർ പ്ലെയേഴ്സ് അസോസിയേഷൻ ഹോക്കിയുടെയും ഹയറിന്റെയും സഹകരണത്തോടെയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ പി. ആർ ശ്രീജേഷിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ കൈമാറി. മുതിർന്ന ഹോക്കി താരം റൂഫസ് ഡിസൂസ, ശ്രീജേഷിന്റെ കോച്ചായിരുന്ന രമേഷ് കോലപ്പ, ഹോക്കി കേരള മുൻ ക്യാപ്റ്റൻ എം വസന്ത് ഷേണായി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പിട്ടാപ്പിള്ളിൽ ഏജൻസീസ് സി. ഇ. ഒ. കിരൺ വർഗീസ്, ജനറൽ മാനേജർ എ .ജെ. തങ്കച്ചൻ, ഹയർ കേരള മേധാവി ഡാനിയൽ കോച്ചേരി എന്നിവർ സംസാരിച്ചു.