hospital
വാസ്‌കുലർ സൊസൈറ്റി ഒഫ് കേരളയുടെ (വാസ്‌ക്) ഒമ്പതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 'വാസ്‌കുലർ രോഗങ്ങളും ചികിത്സാരീതികളും' എന്ന വിഷയത്തിൽ അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ശില്പശാല

കൊച്ചി: വാസ്‌കുലർ സൊസൈറ്റി ഒഫ് കേരളയുടെ (വാസ്‌ക്) ഒമ്പതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 'വാസ്‌കുലർ രോഗങ്ങളും ചികിത്സാരീതികളും' എന്ന വിഷയത്തിൽ അമൃത ആശുപത്രിയിൽ ശില്പശാല സംഘടിപ്പിച്ചു. വാസ്‌കുലർ സർജറിരംഗത്ത് വിദഗ്ദ്ധരായ പന്ത്രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. 60 വാസ്‌കുലർ സർജന്മാർ പങ്കെടുത്തു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, ഗ്രാഫ്റ്റുകൾ, കത്തീറ്ററുകൾ, സ്റ്റെന്റുകൾ, എൻഡോവാസ്‌കുലർ ഉപകരണങ്ങൾ എന്നിവയുടെ ശരിയായ പ്രവർത്തന രീതിയെക്കുറിച്ച് സെഷനുകൾ നടത്തി. അമൃത ഹോസ്പിറ്റലിലെ വാസ്‌കുലർ സർജറി ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.