ആമ്പല്ലൂർ: ലൈഫ് ഭവനപദ്ധതി പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽവച്ച് നടത്തി. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു എം തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ സംസാരിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെ ലക്ഷ്യം പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തിനെ എം.എൽ.എ അനുമോദിച്ചു. വയനാട് അനുസ്മരണവും നടത്തി.