പള്ളുരുത്തി: കലാസാംസ്കാരികവേദി ഒരുക്കിയ ഗൗരീലയം ഗുരുശിഷ്യ സംഗമത്തിൽ കെ.എം. ധർമ്മൻ അദ്ധ്യക്ഷനായി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരികവേദി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനംനേടിയ ഗൗരിക്ക് ലതാമങ്കേഷ്ക്കർ പുരസ്കാരം മേയർ എം. അനിൽകുമാർ സമ്മാനിച്ചു. കലാപ്രതിഭകളായ ജ്യോതി തോമസ്, വി.കെ. മുരളീധരൻ, എ.എസ്. മിറാജ്, പേപ്പനം ഗീത, കെ.സി. ധർമ്മൻ എന്നിവരെ ആദരിച്ചു. എൻ.പി. മുരളീധരൻ, കെ.കെ. റോഷൻകുമാർ, ഇടക്കൊച്ചി സലിംകുമാർ, വിജയൻ മാവുങ്കൽ, പീറ്റർ ജോസ്, നിഷ അരവിന്ദ് എന്നിവർ സംസാരിച്ചു. ഗൗരീ പ്രസാദിന്റെ സംഗീതാർച്ചനയും ഓർക്കസ്ട്ര ഗാനമേളയും നടത്തി.