കുമ്പളങ്ങി: 75വയസ് കഴിഞ്ഞ അംഗങ്ങൾക്കും അംഗപരിമിതരായവർക്കും കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ കെ.ജി. പൊന്നൻ കാരാത്തറ അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ വരെ ഈ ധനസഹായം വിതരണം ചെയ്യും. ബോർഡ് മെമ്പർ ജോണി കുന്നുംപുറം, ബാങ്ക് സെക്രട്ടറി മരിയ ലിജി എന്നിവർ സംസാരിച്ചു.