
കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ദശവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടപ്പിച്ച ഇന്റർ സ്‌കൂൾ ക്വിസ് മത്സരം സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസിസ് അരീക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോയി കളമ്പാട്ട്, പി.ടി.എ പ്രസിഡന്റ് നിബു ജേക്കബ്, ക്വിസ് മാസ്റ്റർ ചൈതന്യ കുമാർ ആചാര്യ, ക്വിസ് കോ ഓഡിനേറ്റർ റീന ജോസഫ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 25 സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. വൈറ്റില ടോക് എച്ച് പബ്ളിക് സ്കൂൾ ഒന്നും കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂൾ രണ്ടും താമരച്ചാൽ സെന്റ് മേരീസ് പബ്ളിക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.