കൊച്ചി: കതൃക്കടവിൽ ബൈക്ക് ടിപ്പറിനടയിൽപ്പെട്ട് യുവാവ് മരിച്ചു. തമ്മനം ശാന്തിപുരം ആലുങ്കപറമ്പ് വീട്ടിൽ സുധിയാണ് (44) മരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം. ടിപ്പറിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. നോർത്ത് പൊലീസ് കേസെടുത്തു. വെൾഡറാണ് സുധി. ഭാര്യ: അശ്വതി. മക്കൾ: സൗരവ്, ശ്രീഹരി.