പെരുമ്പാവൂർ: 25-ാമത് എ.എ. പൈലി അനുസ്മരണ സമ്മേളനം നാളെ മാർത്തോമ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളത്തിൽ 21-ാം നൂറ്റാണ്ടിലെ മാറുന്ന ഇന്ത്യ എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി മുഖ്യപ്രഭാഷണം നടത്തും. മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, മാത്യൂസ് മാർ അപ്രേം തിരമേനി എന്നിവർ മുഖ്യാതിഥികളാകും. ഫാ. എബി കെ. ജോഷ്വാ അദ്ധ്യക്ഷനാകും. ആലുവ യു.സി. കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകനും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന്റെ സ്ഥാപകനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു എ.എ. പൈലി.