കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സർക്കാർ സബ്‌സിഡിയുള്ള 13 ഇനം പലവ്യഞ്ജനങ്ങളോടെ ഓണച്ചന്തയ്ക്ക് തുടക്കം കുറിച്ചു. തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.എ. അഭിലാഷ്, എസ്. മോഹൻദാസ്, കെ.ജി. സുരേന്ദ്രൻ, വിനീത സക്‌സേന, സെക്രട്ടറി ടി.എസ്. ഹരി എന്നിവർ സംസാരിച്ചു. ആലിൻചുവട് എസ്.എൻ.ഡി.പി കെട്ടിടത്തിൻ 13 വരെയാണ് ഓണച്ചന്ത.