
ആലുവ: വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യം വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധ രൂപീകരണമാണെന്നും അതാണ് ഭരണഘടന ആവശ്യപ്പെടുന്നതെന്നും നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) രജിസ്ട്രാർ ഡോ. ലിന അക്ക മാത്യു പറഞ്ഞു. കുഴിവേലിപ്പടി കെ.എം.ഇ.എ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എം.ഇ.എ ട്രഷറർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷനായി. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ടി.വി. സുജ മുഖ്യപ്രഭാഷണം നടത്തി. മാനേജ്‌മെന്റ് സെക്രട്ടറി കെ.എ. ജലീൽ, എൻ.കെ. നാസർ, ഡോ. അമർ നിഷാദ്, പ്രൊഫ. കെ.എം. അബ്ദുൽ കരീം, പി.വി. അമ്പിളി, രേഖ ലക്ഷ്മണൻ, എ. മൗസുമി അസ്‌ലം, രാധിക മോഹൻ, കെ.എം. സരിത, മെറിൻ സ്റ്റാൻലി, അരുൺ കുമാർ എന്നിവർ സംസാരിച്ചു. കെ.എം.ഇ.എ സെക്രട്ടറി അഡ്വ. പി.എ. അബ്ദുൽ മജീദ് പറക്കാടൻ ക്ലാസെടുത്തു.