nilav

മൂവാറ്റുപുഴ: പേഴക്കപ്പിള്ളി നിലാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്നേഹ സൗഹാർദ്ദ തിരുവോണ ആഘോഷം സംഘടിപ്പിച്ചു. വിവിധ രോഗങ്ങൾ ബാധിച്ചവരുള്ള 100 കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും സമ്മാനിച്ചു. ട്രസ്റ്റിന്റെ കലാഭവൻ മണി പുരസ്‌കാരം ചലച്ചിത്ര താരം ജുബിൽ രാജൻ പി. ദേവന് സമ്മാനിച്ചു. ആഘോഷച്ചടങ്ങ് പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.കെ. സന്തോഷ്‌ കുമാർ അദ്ധ്യക്ഷനായി. പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് ഇമാം ഷമീർ റഹ്മാനിയ, ഫാ. ജോസ് പുല്ലോപ്പിള്ളി,​ പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ ശ്രീധരൻ , നജി ഷാനവാസ്‌, സാജിത മുഹമ്മദ്‌, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് പി.എ. കബീർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.എസ്. ഗോപകുമാർ, ടി.എം. അബ്ദുൾ റഹിമാൻ, അഷ്‌റഫ്‌ ഇടയാറ്റ്, റോയ് എടവനക്കാട്,​ ജയൻ പ്രഭാകർ,​ എം.എം. മുബീന എന്നിവർ പ്രസംഗിച്ചു.