cinima

മൂവാറ്റുപുഴ: മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് സ്വീകരണം നൽകി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺലിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകുളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. എം.ജി. സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി.ബി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. പാമ്പാക്കുട ലൈബ്രറി പ്രസിഡന്റ് സി.ടി. ഉലഹന്നാൻ,​ സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പന, വാർഡ് മെമ്പർ ജിനു സി. ചാണ്ടി, ജോഷി വർഗീസ്, പി.എസ്. മധുസൂദനൻ നായർ, വർഗീസ് പോൾ, ടി.കെ. അരുൺ, ജയ്സൺ കക്കാട് എന്നിവർ അനുമോദന പ്രസംഗം നടത്തി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഉപഹാരവും ഗ്രന്ഥവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ജോസ് കരിമ്പന എന്നിവർ ചേർന്ന് സമ്മാനിച്ചു. സ്വീകരണത്തിന് പോൾസൻ സ്കറിയ മറുപടി പ്രസംഗം നടത്തി. കാദൽ ദി കോർ എന്ന സിനിമയുടെ കഥക്കാണ് പുരസ്കാരം പോൾസന് ലഭിച്ചത്. ഈ സിനിമയിൽ അഭിനയിച്ച അനുകുര്യനും സ്വീകരണ ചടങ്ങിനെത്തിയിരുന്നു.