photo

വൈപ്പിൻ: വയനാടിന് കൈത്താങ്ങായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വൈപ്പിൻ യൂണിയന്റെയും ശാഖായോഗങ്ങളുടെയും കുടുംബ യൂണിറ്റുകളുടെയും വിഹിതമായി ഒരുലക്ഷം രൂപ നല്കി. കണിച്ചുകുളങ്ങരയിൽ വച്ച് വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി.