വൈപ്പിൻ: ആയുഷ് വകുപ്പ്, എടവനക്കാട് പഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻ‌ഡ് വെൽനസ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ചാത്തനാട് മർച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം ഉദ്ഘാടനം ചെയ്യും. സഹകരണബാങ്ക് ചാത്തങ്ങാട് ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. 60 വയസ് കഴിഞ്ഞവർക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധന, മരുന്ന് വിതരണം, രക്തപരിശോധന, യോഗക്ലാസ് എന്നിവ ക്യാമ്പിലുണ്ടാകും.