വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ഞാറക്കൽ ഈസ്റ്റ് ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിനം ഗുരുമന്ദിരത്തിൽ ഗണപതി പൂജ, നവഗ്രഹ പൂജ, ഗുരുപൂജ, പൊതുസമ്മേളനം, പ്രസാദ ഊട്ട് എന്നിവയോടെ ആചരിച്ചു. സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷനായി. വിജയലാൽ നെടുങ്കണ്ടം,​ വൈസ് പ്രസിഡന്റ്‌ കെ.വി. സുധീശൻ, കൗൺസിലർ സി.വി. ബാബു, ശാഖാപ്രസിഡന്റ് ഒ.കെ. കാർത്തികേയൻ, സെക്രട്ടറി ഇ.വി. വിനിൽനാഥ്, വൈസ് പ്രസിഡന്റ് എ.ആർ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.