ആലുവ: ദേശീയപാതയിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ആലുവ ട്രാഫിക്ക് പൊലീസ് അറിയിച്ചു. നടപടിക്ക് വിധേയരാകുന്നതിൽ ഭൂരിഭാഗവും ഇതര സംസ്ഥാന വാഹനങ്ങളായതിനാൽ നടപടി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നില്ല. പിഴ ലഭിക്കുന്ന വാഹനങ്ങൾ തിരികെ നാട്ടിലേക്ക് പോകുകയാണ്. പിന്നീട് ഈ വാഹനം ഇവിടേക്ക് വരുന്നത് മാസങ്ങൾക്ക് ശേഷമായിരിക്കും. ഓരോ ദിവസവും പിഴ ചുമത്തപ്പെടുന്നത് പുതിയ വാഹനങ്ങൾക്കാണ്. എല്ലാ വാഹനങ്ങളും ഓരോ റൗണ്ട് പിന്നിട്ട ശേഷമായിരിക്കും അനധികൃത പാർക്കിംഗിൽ കുറവുണ്ടാകുകയെന്നും പൊലീസ് പറയുന്നു.