തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മ ഉദയംപേരൂർ സസ്യജൈവകർഷക കൂട്ടായ്മയുടെ ഏഴാമത് വാർഷിക പൊതുയോഗം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. കസ്റ്റമർമീറ്റ് കെ.കെ. ജോർജ് ഉദ്ഘാടനം ചെയ്തു. വെളിച്ചെണ്ണ നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയും ചെറുധാന്യ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്‌ഘാടനം വൈസ് പ്രസിഡന്റ് എസ്.എ. ഗോപിയും നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുധ നാരായണൻ, ടി.കെ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, കൃഷി ഓഫീസർ സീനു ജോസഫ്, സസ്യകർഷകകൂട്ടായ്മ പ്രസിഡന്റ് സെബാസ്റ്റ്യൻ കോട്ടൂർ, സെക്രട്ടറി കെ.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.