
മൂവാറ്റുപുഴ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പായിപ്ര സർക്കാർ യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ശേഖരിച്ച തുകയായ ഇരുപത്തിമൂവായിരം രൂപ ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷിന് കൈമാറി. സ്കൂളിലെ വിവിധ ക്ലബുകളുടെയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിലാണ് വയനാടിനൊരു കാരുണ്യ സ്പർശം വിദ്യാലയത്തിലൊരുക്കിയത്. തങ്ങളുടെ കുടുക്ക പൊട്ടിച്ച് സംഭാവന നൽകിയ സാത്വിക സുമേഷ്, അമാന ഫാത്തിമ എന്നീ വിദ്യാർത്ഥികൾ മാതൃകയായി. പി.ടി.എ പ്രസിഡന്റ് നിസാർ മീരാന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എത്തിയ ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, പി.ടി.എ അംഗം പി.എസ്. അജാസ്, അദ്ധ്യാപകൻ കെ.എം. നൗഫൽ എന്നിവരും കുട്ടികളും ചേർന്നാണ് തുക കൈമാറിയത്.