
അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി പെൻഷൻ വിതരണ പദ്ധതി വഴി പെൻഷൻ വിതരണം ചെയ്തു. ബാങ്കിൽ അംഗത്വമെടുത്ത് 25 വർഷം പൂർത്തിയാക്കിയ 70 വയസ് തികഞ്ഞ ആയിരത്തോളം പേർക്കാണ് 1200 രൂപ വീതം പെൻഷൻ നൽകിയത്. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പെൻഷൻ വിതരണം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാരായ ഷോബി ജോർജ്, ജിജോ ഗർവാസീസ്, ഷൈറ്റ ബെന്നി, കെ.ആർ. കുമാരൻ, പങ്കജം കുമാരൻ, കെ.വി. മാർട്ടിൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് സീന തോമസ് തുടങ്ങിയവർ സംസാരിച്ചു.