
പിറവം: പിറവം നഗരസഭ ഗവ. ആയുർവേദ ആശുപത്രി സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നഗരസഭ അദ്ധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ കെ.പി. സലിം അദ്ധ്യക്ഷനായി, ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, മോളി വലിയകട്ടയിൽ, അന്നമ്മ ഡോമി, തോമസ് മല്ലിപ്പുറം, ജോജിമോൻ ചാരുപ്ലാവിൽ, രാജു പാണാലിക്കൽ തുടങ്ങിയവർ സംസാരിച്ചു. നേത്ര പരിശോധന, രക്തപരിശോധന, ആരോഗ്യബോധവത്കരണക്ലാസ്, സ്പെഷ്യാലിറ്റി പരിശോധനകൾ, സൗജന്യ മരുന്ന് വിതരണം എന്നിവ നടന്നു.