kothamangalam

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വാർഷികവും ബോണസ് വിതരണവും നടത്തി. ആന്റണി ജോൺ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷനായി. ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപക്ക് പുറമെ ഗ്രാമ പഞ്ചായത്ത് 5000 രൂപയും ചേർത്ത് 6000 രൂപയും ഓണ സമ്മാനവും ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, എൻ.ബി. ജമാൽ, അസി. സെക്രട്ടറി കെ.പി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.