തൃപ്പൂണിത്തുറ: മുടങ്ങിക്കിടക്കുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രതിഷേധ പദയാത്ര നടത്തി. മരട് മേഖലയിൽ ജില്ലാ ജനറൽ സെക്രട്ടറി എം.എസ്. സതീശൻ നയിച്ച പദയാത്ര ഡി.സി.സി സെക്രട്ടറി ആർ. കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പി ജെ. ഫ്രാങ്ക്ളിൻ, സി.ഇ. വിജയൻ, കെ.എക്സ്. ജോസഫ്, ജോർജ്, ജോസഫ് തുടങ്ങിയവർ സംസാരിച്ചു.