മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ലീബാ മോർ ഒസ്താത്തിയോസ് കുരിശു പള്ളിയിലെ ശിലാസ്ഥാപന പെരുന്നാൾ ഇന്ന് തുടങ്ങും. വൈകിട്ട് 5ന് കൊടിയേറ്റ്. നാളെ രാവിലെ 7.30ന് പ്രഭാത നമസ്കാരം,വി. കുർബാനയ്ക്ക് ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പൊലീത്ത കാർമ്മികനാകും. 10 ന് പ്രദക്ഷിണം. തുടർന്ന് തമുക്ക്, പാച്ചോർ നേർച്ച, കൊടിയിറക്ക്. ചടങ്ങുകൾക്ക് വികാരിമാരായ ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ഫാ. ബിജു വർക്കി കൊരട്ടിയിൽ എന്നിവർ നേതൃത്വം നൽകും