panchayath

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ആയുർവേദ ഹോമിയോ ആശുപത്രികളും സംയുക്തമായി വയോജന ദിനാചരണവും ആയുഷ് വയോജന മെഡിക്കൽ ക്യാമ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി മാർട്ടിൽ അധ്യക്ഷനായി. ഡോക്ടർമാരായ ടി. ശ്രീലക്ഷ്മി, പി.എസ്. ജീവൻ എന്നിവർ വയോജന ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ ജിനി രാജീവ്, ഷിബു പൈനാടത്ത്, വി.വി രഞ്ജിത്ത് കുമാർ, എം.എസ്. ശ്രീകാന്ത്, സി.ഡി.എസ് ചെയർപേഴ്സൺ സിമി രാജീവ്,ഷെറീന ഷിന്റോ എന്നിവർ സംസാരിച്ചു.