
കൂത്താട്ടുകുളം: തിരുമാറാടി എടപ്ര ഭഗവതി ക്ഷേത്രം പുനഃരുദ്ധാരണത്തിന്റെ ഭാഗമായ ശ്രീകോവിൽ നിർമ്മാണത്തിനായുള്ള കൃഷ്ണശിലകൾ ക്ഷേത്രത്തിൽ എത്തിച്ചു. തിരുനെൽവേലി ശങ്കരൻകോവിൽ കാമാക്ഷി ശില്പശാലയിൽ നിന്ന് ചെങ്ങന്നൂർ സദാശിവൻ ആചാരിയുടെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച
ശിലകളാണ് എത്തിച്ചത്. ക്ഷേത്രം മേൽശാന്തി നെല്യാക്കാട്ട് നാരായണൻ നമ്പൂതിരി കാർമികത്വത്തിൽ ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. രാജു, സെക്രട്ടറി എം.കെ. അംബി ആചാരി, ജനറൽ കൺവീനർ സനൽ ചന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിൽ ശിലകൾ ഏറ്റുവാങ്ങി. ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം ഉടനെ പ്രതിഷ്ഠ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.