j
പൊതുമരാമത്ത് വകുപ്പ് ഓഫീസ് മാർച്ചും ധർണയും സി.പി.എം നേതാവ് ടി കെ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരമറ്റം: റോഡിലെ വൻകുഴികൾ അടിയന്തരമായി അടയ്ക്കുക, കാഞ്ഞിരമറ്റം - പുത്തൻകാവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ആമ്പല്ലൂർ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. പ്രതിഷേധയോഗം ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, എം.പി. നാസർ, കെ.ജി. രഞ്ജിത്ത്, കെ.എ. മുകുന്ദൻ, എം.എ. ബിജു, ഷിയാബ് കോട്ടയിൽ, വി.കെ. ജയകുമാർ, ലേഖാ ഷാജി.എന്നിവർ സംസാരിച്ചു.

കുഴികൾ വ്യഴാഴ്ച അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. എൻ.എസ്. ശ്രീനിഷ്, പി.കെ. ജോസ്, വി.കെ. ജയകുമാർ, കെ.കെ. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.