
പിറവം: പിറവം സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി പ്രവർത്തനം ആരംഭിച്ചു. പിറവം പൂഞ്ചോലത്തെ വ്യാപാര സമുച്ചയത്തിൽ നഗരസഭാധ്യക്ഷ അഡ്വ ജൂലി സാബു വിപണി ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് സി.കെ. പ്രകാശ് അദ്ധ്യക്ഷനായി. ഓണക്കിറ്റ് വിതരണവും നടത്തി. നഗരസഭാ ഉപാധ്യക്ഷൻ കെ.പി. സലിം ഓണ സന്ദേശം നൽകി. ഏലിയാമ്മ ഫിലിപ്പ്, കെ.എൻ. നാരായണൻ, നഗരസഭാ കൗൺസിലർ പി.ഗിരീഷ് കുമാർ, പി.കെ പ്രസാദ്, കെ.കെ. സുരേഷ്, സാജു ചേന്നാട്ട്, ടി.എം. പോൾ, ലതാ ശങ്കർ, സിനി എൽദോ, വി.ആർ. സോമൻ, സെക്രട്ടറി കെ. റെനീഷ് കുമാർ എന്നിവർ സംസാരിച്ചു.