തൃപ്പൂണിത്തുറ: എരൂർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിൽ ഓണം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ കൃഷിചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പും നടത്തി. പൂക്കൃഷിയിൽനിന്ന് സമാഹരിച്ച പൂക്കൾ കൊണ്ടാണ് വിദ്യാലയാങ്കണത്തിൽ പൂക്കളം തീർത്തത്. കുട്ടികളുടെ നേതൃത്വത്തിൽ വർണശബളമായ പരിപാടികൾ അവതരിപ്പിച്ചു. മഹാബലിയായും വാമനനായും വേഷം ധരിച്ചെത്തിയ കുട്ടികൾ ഓണഘോഷത്തിന്റെ മാറ്റുകൂട്ടി. പ്രിൻസിപ്പൽ ഇ. പാർവതി, പി.ടി.എ പ്രസിഡന്റ് ദീപക് ഷേണായി എന്നിവർ നേതൃത്വം നൽകി.