ph

കാലടി: കിഴക്കേ ദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റി അംഗവും സചേതന ഗ്രന്ഥശാലയുടെ പ്രസിഡന്റുമായ കെ.കെ. ദാസൻ ജോൺ ഫെർണാണ്ടസിന്റെ കനൽ കൊച്ചി എന്ന പുസ്തകം പരിചയപ്പെടുത്തി. കെ.വി. ശശികുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. ഭാസ്കരപിള്ള അദ്ധ്യക്ഷനായി. കെ.സി. വത്സല, എൻ. പരമേശ്വരൻ, എം.ടി. അനൂപ് തുടങ്ങിയവർ സംസാരിച്ചു.