
കുറുപ്പംപടി: വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ളൈഡ് സയൻസസ് കോളേജിലെ തനത് ആശയമായ ഗാർഡൻ ലൈബ്രറിയിലെ വിസ്ഡം പാത്ത് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. കോളേജ് ഐ.ക്യൂ.എ.സിയുടെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊ. ഡോ. എ.ഡി.ദേവസ്യ അദ്ധ്യക്ഷനായി. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡിപിൻ കരിങ്ങേൻ, സി.എം.ഐ, ഐ.ക്യൂ.എ.സി കോ ഓർഡിനേറ്റർ വി.എൽ. സോളിമോൻ, ലൈബ്രേറിയൻ സോന സാജു എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന നൂതന തോട്ടഗ്രന്ഥശാലയാണ് വിസ്ഡം പാത്ത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് ഭരണഘടനയിലെ മൂല്യങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.