con

ആലങ്ങാട് : വിലക്കയറ്റം തടയുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വത്കരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് ആലങ്ങാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡിസിസി ജനറൽ

സെക്രട്ടറി കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബൈർഖാൻ അദ്ധ്യക്ഷനായി. ബാബു മാത്യു, സുനിൽ തിരുവാലൂർ, ഗർവാസീസ് മാനാടൻ, ജോയ് കൈതാരൻ, ജോസ് ഗോപുരത്തിങ്കൽ, അഗസ്റ്റിൻ ആക്കുന്നത്ത്, ബിനു കരിയാട്ടി, മുഹമ്മദ് നിലയിടത്ത്, വി.കെ.കുട്ടപ്പൻ, വി.സി.ഫ്രാൻസിസ്, വിജയൻ, സനു, മുരളീധരൻപിള്ള, വേണു, ലിസി മാളിയേക്കൽ, വിജി കരിയാട്ടി, ബുഷ്റ അബ്ദുൽ ഖാദർ, ട്രീസ പൈലി തുടങ്ങിയവർ സംസാരിച്ചു.