
പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യു.കെ.യിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ കോട്ടയം സ്വദേശിനിയെ കൂട്ടിക്കൊണ്ട് പോകുന്ന വഴി ഇന്നലെ രാവിലെ 7 മണിയോടെ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ വച്ചാണ് സ്കോർപ്പിയോ കാറിന് തീപിടിച്ചത്. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ബാറ്ററിയും വയറിംഗ് കിറ്റും കത്തി നശിച്ചു. അഗ്നിരക്ഷാസേന എത്തി തീയണച്ചു. ബാറ്ററിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചത്. അടൂർതറയിൽ പുത്തൻവീട്ടിൽ മനു ടി. സാമുവലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ചെങ്ങന്നൂർ തുണ്ടുപറമ്പിൽ ജോബിൻ ടി.ജോൺ എന്ന ആളാണ് കാർ ഓടിച്ചിരുന്നത്. കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ആർക്കും അപകടം ഒന്നും സംഭവിച്ചില്ല.