പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 മുതൽ 60 വയസിന് മുകളിലുള്ളവർക്കായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ല് തേയ്മാനം ഉൾപ്പെടെയുള്ള രോഗനിർണയവും നടത്തും. ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.