 
ഫോർട്ടുകൊച്ചി: കുരുന്നുകൾക്ക് ഓണാവധിക്കാലം ഫോർട്ടുകൊച്ചി നെഹ്‌റു പാർക്കിൽ ആഘോഷിക്കാം. ജവഹർലാൽ നെഹ്റു പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. ഉദ്ഘാടനം ഇന്ന് രാവിലെ 9ന് നടത്തും. കഴിഞ്ഞ കുറേ വർഷങ്ങളായി പാർക്ക് അനാഥമായി കിടക്കുകയായിരുന്നു. പാർക്കിന്റെ ദുരിതം പരിഹരിക്കാൻ കൗൺസിലർ ആന്റണി കുരീത്തറയാണ് മുൻകൈയെടുത്തത്. സി.എസ്.എം.എൽ ഫണ്ട് ഉപയോഗിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. ഇതിനിടയിൽ പാർക്കിന്റെ പേര് മാറ്റാൻ ചിലർ ശ്രമം നടത്തിയെങ്കിലും ജനരോഷം രൂക്ഷമായതോടെ പേരുമാറ്റലിൽനിന്ന് അധികാരികൾ പിൻമാറി.