mla
വാളകം പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഓണക്കോടി വിതരണം ചെയ്യുന്നു

മുവാറ്റുപുഴ: ഹരിത കർമ്മസേന പ്രവർത്തകർക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. പ്രവർത്തകർക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങൾ പരസ്പരം പങ്കുവെക്കാനും പഞ്ചായത്തുകൾ തോറും സൗകര്യങ്ങൾ ഒരുക്കണം. വാളകം പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങൾക്കും എം.എൽ.എ ഓണക്കോടി വിതരണം ചെയ്തു. ഹരിത കർമ്മസേനയിലെ അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് വാളകത്ത് ടിവി സമ്മാനിച്ചു. എം.എൽ.എ മുൻകൈ എടുത്തു മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, മെമ്പർമാരായ ജോളിമോൻ ചുണ്ടയിൽ, ബിനോ കെ. ചെറിയാൻ, പി.എൻ. മനോജ്, പി.കെ. റെജി, ലിസി എൽദോസ്, രജിതാ സുധാകരൻ, കെ.എം. സലിം, ഡോ. ജോർജ് മാത്യു, സാബു ജോൺ, കെ.ഒ. ജോർജ്, എബി പൊങ്ങണത്തിൽ, വി.വി. ജോസ്, കെ.വി. ജോയി, അജി പി.എസ്. എന്നിവർ സംസാരിച്ചു.